വ്യാപാരികളുടെ‘ഹോം ഫോർ ഏവരി വൺ’ പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം

കൊരട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ‘ഹോം ഫോർ ഏവരി വൺ’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിലെ കൊരട്ടി യൂണിറ്റിൽ അനുവദിച്ച വീടിന്റെ തറക്കല്ലിടൽ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൽ ഹമീദ് തറക്കല്ലിടൽ നിർവഹിച്ചു.
തൃശ്ശൂർ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി അർഹരായ കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചുനൽകുന്ന ജീവകാരുണ്യ പദ്ധതിയാണ് ‘ഹോം ഫോർ ഏവരി വൺ’. നിർധന കുടുംബങ്ങൾക്ക് തണലേകുക എന്ന ലക്ഷ്യത്തോടെ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി കൊരട്ടിയിലെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ. വിനോദ് കുമാർ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, ജില്ലാ ഭാരവാഹികളായ രഘു എ. ആർ., ജോഷി തേറാട്ടിൽ, രഞ്ജിമോൻ, വി. ടി. ജോർജ്ജ്, ബിജു എടക്കളത്തൂർ, സിജോ ചിറക്കേക്കാരൻ എന്നിവർ പങ്കെടുത്തു.
നിയോജകമണ്ഡലം ജനറൽ കൺവീനർ ബിനോയ് പാലാട്ടി, ട്രഷറർ സി. വിനോദ്, കൊരട്ടി യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി പി. വി. ഫ്രാൻസീസ്, ട്രഷറർ വി. പി. ജോർജ്ജ്, വൈസ് പ്രസിഡന്റുമാരായ എം. ഡി. പോൾ, ജയചന്ദ്രൻ സി. എസ്., സെക്രട്ടറിമാരായ ഡേവിസ് ആന്റണി, ഡേവിസ് ടി. ഒ. എന്നിവരും മറ്റ് യൂണിറ്റ് ഭാരവാഹികളും യൂത്ത് വിങ്, വനിതാ വിങ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *