SSCT കബഡി ടൂർണമെന്റ് 2026 സംഘടിപ്പിച്ചു350-ഓളം താരങ്ങൾ പങ്കെടുത്തു; മികച്ച ടീമുകൾക്കും താരങ്ങൾക്കും പുരസ്കാരം

ചാലക്കുടി: തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിൽ ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ SSCT കബഡി ടൂർണമെന്റ് – 2026 സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും U14, U17, U19 വിഭാഗങ്ങളിലായി 350-ഓളം കബഡി താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

SSCT പ്രസിഡന്റും സി.എസ്.എം. സെൻട്രൽ സ്കൂൾ പ്രിൻസിപ്പലുമായ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. സി പ്രസിഡന്റ് രാകേഷ് വി.ആർ. ആശംസകൾ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി കെ.ജി. സ്വാഗതവും അഡ്മിൻ ഇൻചാർജ് എലിസബത്ത് മാത്യു നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് വിവിധ വിഭാഗങ്ങളിലെ കബഡി മത്സരങ്ങൾ നടന്നു. ആവേശകരമായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളും താരങ്ങളും ശ്രദ്ധേയരായി.

ടൂർണമെന്റിന്റെ സമാപനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
BCCI നാഷണൽ പാനൽ അമ്പയർ ടോണി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു.
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. കായികരംഗത്ത് വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽ മിനി കെ.ജി. സ്വാഗതവും കായികാധ്യാപകൻ രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *