വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവന: ആദിത്യ വർമ്മ രാജയ്ക്ക് ‘ഗോൾഡൻ ലെഗസി ഓണർ’

ചാലക്കുടി: വിദ്യാഭ്യാസ മേഖലയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ചാലക്കുടി സി.കെ.എം. എൻ.എസ്.എസ്. സീനിയർ സെക്കൻഡറി സ്കൂളിലെ ആദിത്യ വർമ്മ രാജയ്ക്ക് ‘ഗോൾഡൻ ലെഗസി ഓണർ’ പുരസ്കാരം.അൺ-എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ച് കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 21, 22 തീയതികളിൽ സംഘടിപ്പിച്ച ‘ശിക്ഷാ സംവാദ് 2026’ ദേശീയ സെമിനാറിന്റെയും സംസ്ഥാന സംഗമത്തിന്റെയും വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്.വിദ്യാഭ്യാസ രംഗത്ത് പുതിയ ദിശാബോധം നൽകുന്നതിനും മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമുള്ള സംഭാവനകൾ പരിഗണിച്ചാണ് ആദിത്യ വർമ്മ രാജയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.പുരസ്കാര നേട്ടത്തിൽ സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ ആദിത്യ വർമ്മ രാജയെ അഭിനന്ദിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *