
കുറ്റിച്ചിറ: തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റിച്ചിറയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഇന്ത്യാ മുന്നണി നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു റാലി.
റാലിക്കുശേഷം നടന്ന സമാപനയോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രവി ഉദ്ഘാടനം ചെയ്തു. പരിയാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്റോ അളിയത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ രജനി അഭിലാഷ്, ജോസ് കൈതാരത്ത്,
യു.ഡി.എഫ് ജനറൽ സെക്രട്ടറിമാരായ കെ.എം. ജോസ്, യു.കെ. ശിവദാസ്, അജേഷ് പയ്യാക്ക, മാത്യു പുതുക്കുളങ്ങര, രവി എന്നിവർ പ്രസംഗിച്ചു.
ന്യൂസ്ഡെസ്ക് കേരളടൈംസ്


