
വി.കെ. ശ്രീധരന്:
ഭൂഗര്‍ഭ ജലത്തിന്റെ വിവേചനരഹിതമായ ചൂഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് 17 വര്‍ഷം കൊണ്ട് 31.5 ഇഞ്ച് (80.01 സെന്റി മീറ്റര്‍) കിഴക്കോട്ട് ചരിഞ്ഞു. ഭൂമിയുടെ ഭ്രമണത്തിലേയും സന്തുലിതാവസ്ഥയിലേയും അവതാളമായിരിക്കും പരിണിതഫലം. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലിലെ റിപ്പോര്‍ട്ടാണിത്. 2150 ഗിഗാടണ്‍ ഭൂജലമാണ് 1993 നും 2010 നുമിടയില്‍ ഊറ്റിയെടുക്കപ്പെട്ടത് (ഒരു ഗിഗാടണ്‍ = ഒരു ബില്യണ്‍ അഥവാ 100 കോടി മെട്രിക് ടണ്‍). പശുവിനെ കറക്കുന്നതുപോലെ(ദൂഹനം) യാണ് പ്രകൃതി വിഭവങ്ങള്‍ വിനിയോഗിക്കേണ്ടത്. ആഗോളവല്‍കൃതമായ ഉപഭോഗ ജീവിതശൈലിയിലാണ് മനുഷ്യന്. പ്രഭവം (ീൌൃരല) നിലനിറുത്തിയാലേ വിഭവം (resource) സ്ഥായിയായി ഉപയോഗിക്കാനാകൂ എന്ന് നാം തിരിച്ചറിയണം. അല്ലെങ്കില്‍ പൊ•ുട്ടയിടുന്ന താറാവിനെ കൊന്ന് സര്‍വ്വസ്വവും കൈക്കലാക്കാമെന്ന ചിന്ത ‘ദുര’ന്തത്തിലേക്ക് വഴിതെളിക്കും.ദുരന്തമുഖത്താണ് നാം; ദുരിത പെയ്ത്തിലുംവരള്ച്ച, പ്രളയം, മണ്ണൊലിപ്പ്, മലയിടിച്ചില്‍, ഭൂകമ്പം, ആഗോള തിളക്കല്‍ (Global boiling), കാട്ടുതീ, തത്വദീക്ഷയില്ലാത്ത രാസവള-രാസ കീടനാശിനി കൃഷി, കരിയില ജ്വലനം തുടങ്ങിയവയാണ് പ്രധാനമായും മേദിനിയെ ഭേദിക്കുന്ന ഘടകങ്ങള്‍. മറ്റുള്ളവ പരോക്ഷമായും ദീര്‍ഘകാലാടിസ്ഥാനത്തിലും സാരമായി ബാധിക്കുന്നു. 2024 ല്‍ മാത്രം കേരളത്തെ പ്രകമ്പനം കൊള്ളിച്ചത് നാല് ഭൂചലനങ്ങള്‍.ക്രമ നമ്പര്‍ തിയതി സമയം സ്ഥലം തീവ്രത1 08.02.24 12.48 pm കോഴിക്കോടിനടുത്ത് 2.92 16.06.24 8.15 am തൃശൂരിനടുത്ത ് 3.003 16.06.24 3.55 am തൃശൂരിനടുത്ത് 2.94 09.11.24 1.32 pm പാലക്കാടിനടുത്ത് 3.32013 നും 2023 നുമിടയില്‍ 270 മലയിടിച്ചിലുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും മാരകമായത് 2024 ജനുവരി മുപ്പതിനുണ്ടായ മുണ്ടക്കൈ-ചൂരല്‍മല ലാന്റ് സ്ലൈഡ്. മരണം അപഹരിച്ചത് 420 പേരെ, അപകടത്തില്‍പ്പെട്ടവര്‍ 397, കാണാതായവര്‍ 118. പ്രധാന കാരണം കനത്ത മഴ. പശ്ചിമഘട്ടത്തില്‍ പ്രസ്തുതദിനം 204.5 മില്ലിമീറ്ററും (8.05 ഇഞ്ച്) അടുത്ത ഒരു ദിവസം 372.6 മില്ലിമീറ്ററും മഴയാണ് പെയ്തത്. 2018, 2019 പ്രളയങ്ങളുടേയും തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന പേമാരിയുടെയും മേഘസ്ഫോടനത്തിന്റെയും കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനം. ചകഠകഗ ടൗൃമവേസമഹ ലെ വിദഗ്ധരുടെ സ്വതന്ത്രപഠനമനുസരിച്ച് മനുഷ്യ ഇടപെടലും തീവ്രമഴയുമാണ് ഉത്തര കര്‍ണാടകയിലെ ഷിരൂര്മലയിടിച്ചിലിനും അര്ജ്ജുന് അടക്കമുള്ളവരുടെ അപമൃത്യുവിനും ഹേതുവെന്ന് പരാമര്‍ശമുണ്ട്. (ടൈംസ് ഓഫ് ഇന്ത്യ ബംഗളൂരു 2025 ഫെബ്രുവരി 4)കാല്‍ക്കീഴിലെ മണ്ണൊലിച്ച് പോകുമ്പോള്‍
2018 ല്‍ 80% മണ്ണൊലിപ്പ് കൂടിയതായിട്ടാണ് സര്‍ക്കാരിന്റെ പഠനം. 2018 ആഗസ്റ്റില്‍ സംസ്ഥാന ഭൂവിസ്തൃതിയുടെ 71%ഉം വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി. ആഗസ്റ്റ് 2018ന് ആയിരക്കണക്കിന് മണ്ണിടിച്ചിലും അതിന്റെ അവശിഷ്ട പ്രവാഹങ്ങളും ഉണ്ടായതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. (KSDMA) തീവ്രമഴ മാത്രമല്ല ഭൂവിനിയോഗത്തില്‍ ഉണ്ടായ സത്വരമാറ്റവുമാണ് കാരണം. അതുകൊണ്ട് പരിസ്ഥിതിലോല മേഖലയില്‍ (ESA) മനുഷ്യരുടെ കുടിയേറ്റവും ശാശ്വതമല്ലാത്ത വികസനവും ഒഴിവാക്കണമെന്നും ഭൂമിയുടെ പച്ചപ്പുതപ്പ് സമ്പന്നമാക്കണമെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. (https://times of India. indiatimes.com)
കേരളത്തിലെ മണ്ണൊലിപ്പും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ 2020 ജൂണ്‍ ഒന്നിന് നാല് വ്യത്യസ്ത പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാലയിലെ ശ്രീപ്രിയയുടെയും യൂണിവേഴ്സിറ്റിയുടെ തന്നെ വഴവച്ചന്നൂര് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്. ബാലകൃഷ്ണന്റേയുമാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിന് മുന്‍പ് തന്നെ കേരളത്തില്‍ 94.77% ഭൂമിയും അമ്ളതയുള്ളതും തുടര്‍ന്ന് 71.28% മണ്ണ് ഒലിച്ചുപോയതായും റിപ്പോര്‍ട്ടിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പഠനത്തില്‍ 2018 ലെ പ്രളയത്തില്‍ 31,000 കോടിയുടെ നഷ്ടമുണ്ടായതായാണ് സൂചന. ഉയര്‍ന്ന കൂലിചെലവിനാല് മണ്ണ് സംരക്ഷണത്തിനും കൂടുതല്‍ മൂലധന നിക്ഷേപ കൃഷിക്കും ജനങ്ങള്‍ക്ക് താല്പര്യമില്ല. അതുകൊണ്ട് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പൊതുനിക്ഷേപം വേണമെന്നാണ് അഭിമതം.
കുടിവെള്ളക്ഷാമം, ജലജന്യരോഗങ്ങള്‍, കൃഷി, ജൈവ വൈവിധ്യനാശം, സാമ്പത്തിക തകര്‍ച്ച, ഉപജീവനോപാധികളുടെ ശൈഥില്യം, മനുഷ്യമൃഗ സംഘര്‍ഷം, വൈദ്യുതിക്ഷാമം തുടങ്ങിയവയാണ് ഭൂജലശോഷണവും വരള്‍ച്ചയും സൃഷ്ടിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. അതുപോലെതന്നെ ദുരിതപൂര്‍ണ്ണമാണ് വെള്ളക്കെട്ടും പെരുമഴയും പ്രളയവും. മഴക്കാലത്തെ വെള്ളം ഭൂജലമായും ജലസ്രോതസുകളിലും തണ്ണീര്‍ത്തടങ്ങളിലും ശേഖരിച്ചുവെക്കുന്നത് രണ്ടു പ്രശ്നങ്ങള്‍ക്കും (അതിവൃഷ്ടി, അനാവൃഷ്ടി) ഏറെക്കുറെ പരിഹാരമാകും. ചില രാജ്യങ്ങളില്‍ വൈദ്യുതോല്പാദനം, ജലസേചനം, കുടിവെള്ള വിതരണം, ജാര്/കുപ്പിവെള്ളശേഖരണം എന്നിവ ഒരേ ഡാമില്‍ തന്നെ സംയോജിപ്പിക്കുന്നുണ്ട്. സുവിദിതമായ ഭൂവിനിയോഗ സമ്പ്രദായങ്ങളും, സുസ്ഥിര/ജൈവ/ സല്കൃഷിരീതികളുമാണ് പരമ പ്രധാനം. അശാസ്ത്രീയവും അമിതവുമായ ഖനനം, ക്വാറി, വനമേഖലയിലെ തെറ്റായ കൃഷിയും തോട്ടവല്‍ക്കരണവും, വനനശീകരണം, കുന്നിടിക്കല്‍, അശാസ്ത്രീയവും അനാവശ്യവുമായി ഭൂമി തരംമാറ്റലും, നിരപ്പാക്കലും, തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ തുടങ്ങിയവ ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും തുടര്‍ന്നുള്ള വിപര്യയങ്ങള്‍ക്കും കാരണമാകും. ചൂരല്‍മലയും പെട്ടിമുടിയുമൊക്കെ ഓര്മ്മകളിലുണ്ടാകട്ടെ. പൃത്ഥ്വിയെ പൊള്ളിക്കാത്ത, പരിക്കേല്പിക്കാത്ത ഹരിത പദ്ധതികളാണ് പര്യാലോചനയിലുണ്ടാകേണ്ടത്. വിണ്ണിലല്ല മണ്ണിലാണ് കാര്‍ബണ്‍ വേണ്ടത്-ഉല്പാദനക്ഷമതക്ക്. മരം മുറിക്കുമ്പോഴും മണ്ണെടുക്കലിലൂടെയും നിരപ്പാക്കുന്നതുവഴിയും ഇതുവരെ സൂക്ഷിച്ചുവെച്ച കാര്‍ബണ്‍ ബഹിര്‍ഗമിക്കുന്നു. മണ്ണൊലിപ്പ് രൂക്ഷമാകുന്നു. സോയല്‍ പൈപ്പിംഗ്, കിണറിടിയല് തുടങ്ങിയ പ്രതിഭാസങ്ങള്‍ വ്യാപകമാകുകയും ചെയ്യും.
ബഹുലതയുടെ ബാഹുല്യത്തിലേക്ക്
കേരളത്തിന്റെ വിസ്തൃതി 38,869 ച.കി.മീ. വിസ്തീര്‍ണ്ണത്തില്‍ കേരളത്തിന്റെ സ്ഥാനം ഇന്ത്യയില്‍ 22 ആണെങ്കിലും ജനസാന്ദ്രതയില്‍ മൂന്നാം സ്ഥാനത്താണ്. 2011 ലെ കണക്കനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 പേര്. 382 എന്ന ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിരട്ടി. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ നിമ്നോന്നതയാണ് സംസ്ഥാനത്തിന്റെ മുഖമുദ്ര. അതാണ് ആവാസവ്യവസ്ഥയുടെയും ജൈവ വൈവിധ്യത്തിന്റേയും ആധാരം. അതുകൊണ്ട് സ്ഥലപര ആസൂത്രണം (spacial planning) അനിവാര്യമാകുന്നു. സിങ്കപ്പൂരിലേയും ഗള്‍ഫിലേയും പോലെ ഇനിയും മാളുകളും ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററുകളുമൊക്കെ ഇവിടെ പ്രായോഗികമാണോ എന്ന് പുന:പരിശോധിക്കണം. വ്യാപാര മാന്ദ്യം സംഭവിക്കുമ്പോഴും ഏറുകയാണ് ഷോപ്പിംഗ് കോംപ്ലക്സുകള്‍. വീടുകള്‍ രമ്യഹര്മ്യങ്ങളാകുന്നു. സുതാര്യത ഭേദിച്ചുകൊണ്ട് മതിലുകള്‍ ഉയരുകയാണ്. 30 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികള്‍ ഭൂരിഭാഗവും ഉല്പാദനക്ഷമമല്ലാത്ത നിര്‍മ്മാണമേഖലയിലാണ് ജോലി ചെയ്യുന്നത്. കൃഷിയും അനുബന്ധ മേഖലകളും മെച്ചപ്പെടുത്താന്‍ ഇത്രക്ക് ആളും അര്‍ത്ഥവും സമയവും മതി. അങ്ങനെ തൊഴിലും ജനങ്ങളുടെ ക്രയശേഷിയും വര്‍ധിപ്പിക്കാനാകും. സ്ഥലവും വീടും, ഒറ്റയായ വീടുകള്‍ എന്നിവക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലപരിമിതിയും പണച്ചെലവും പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഗൃഹസമുച്ചയങ്ങളാകും അഭികാമ്യം. അപ്പോള്‍ ഓരോ വീടിനും വേണ്ടിവരുന്ന ഭൂമി, നിര്‍മ്മാണ, ഗൃഹോപകരണ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ സംസ്കരണം തുടങ്ങിയവ കുറഞ്ഞ സ്ഥലത്ത് ഫലപ്രദമാക്കാം. അത് കൂട്ടായ്മകള്‍ക്കും സംയോജിത സംരംഭങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയൊരുക്കും. സമാന്തര (parallel) വികസനത്തിന്റെ സങ്കീര്‍ണ്ണതകള്‍ കുറക്കാം. ഓരോ വീടും ഒരു ഉല്പാദന കേന്ദ്രമാകട്ടെയെന്നാണ് സി.പി. ഗംഗാധരന് മാസ്റ്റര്‍ നിലനില്പിന്റെ സമ്പദ്വ്യവസ്ഥ(ജെ.സി. കുമാരപ്പ)യുടെ പരിഭാഷയില്‍ പറഞ്ഞിരിക്കുന്നത്. ഇകൊമേഴ്സ് വര്‍ധിക്കുമ്പോള്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍ പ്രായോഗികവും ലാഭകരവുമാകുമോ? അതിനാല്‍ സംരംഭക/വ്യാവസായിക കേന്ദ്രങ്ങള്ക്കാകട്ടെ മുന്‍ഗണന. നിര്‍മ്മാണ സാമഗ്രികളും താപനിലയും കുറക്കാന്‍, ആഹാരവും ഔഷധവുമടങ്ങിയ ജൈവവേലി പ്രതിവിധിയാണ്. സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ (SDG) ദേശീയ സൂചകങ്ങളനുസരിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമം, ജല സുരക്ഷിത ഗ്രാമം എന്നിവക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ദേശീയ പുരസ്കാരത്തിന് അര്‍ഹതയുമുണ്ട്.
ജൈവവൈവിധ്യ സംരക്ഷണമാണ് കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാന്‍ സഹായകമായ മറ്റൊരു ഉപാധി. കരയിലെയും തീരപ്രദേശങ്ങളിലേയും പ്രകൃതിദത്തമായ ജൈവ വ്യവസ്ഥകളുടെ നശീകരണമാണ് ഈ രംഗത്തെ ഏറ്റവും വലിയ ഭീഷണി. (കേരള കര്ഷകന് ഫെബ്രുവരി 2022 കാര്‍ബണ്‍ വേഷപ്പകര്‍ച്ചകള്‍ സുരേഷ് മുതുകുളത്തിന്റെ ലേഖനം). കണ്ടില്ലെന്ന് നടിക്കരുത് – പ്രകൃതി മാറിക്കഴിഞ്ഞു എന്ന സിജോ പുറത്തൂരിന്റെയും കൃഷിയും പാദമുദ്രകളും എന്ന വി.കെ. ശ്രീധരന്റെയും ഇതേ ലക്കത്തിലെ ലേഖനങ്ങള്‍ ധരണിയുടെ വിനാശകരമാകുന്ന അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.
വെര്ട്ടിക്കലാകട്ടെ വികസനം
നഗരവല്‍ക്കരണവും കാലാവസ്ഥ വ്യതിയാനവും മഴയുടെ അഭാവവും സാന്റ അന കാറ്റും കാലിഫോര്‍ണിയയിലെ കാട്ടുതീ വ്യാപകമാക്കി5. കേരളത്തിലെ നഗരജനസംഖ്യ 2036 ല്‍ 73.4 ഉം 2051 ല്‍ 80.7 ഉം ശതമാനമാകുമെന്ന് അര്‍ബന്‍ പോളിസി കമ്മീഷന് റിപ്പോര്‍ട്ട്. 2016 മുതല്‍ ഗ്രാമജനസംഖ്യ കുറയുകയാണ്. കെട്ടിടങ്ങളുടെയും റോഡുകളുടെയും വാഹനങ്ങളുടെയും പെരുപ്പം താപദ്വീപുകള്‍ (Heat Islands) സംജാതമാക്കും. തീരദേശ നിയമം, നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, മാലിന്യ സംസ്കരണ നിയമങ്ങള്‍, മലിനീകരണ നിയന്ത്രണ നിയമം തുടങ്ങിയവ ലംഘിക്കപ്പെടാന്‍ സാധ്യതയേറും. ഗ്രാമങ്ങളില്‍ സൗകര്യങ്ങളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയാണ് ഒരു പരിഹാരം. ഗ്രാമീണ ലിങ്ക്/സബ് റോഡുകള്‍ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യണം. റെയിവേ, ജലഗതാഗതം വിപുലമാക്കുന്നതും ഫ്ളൈ ഓവറുകള്‍ നിര്‍മ്മിക്കുന്നതും – വനമേഖലയില്‍ തീര്‍ത്ഥാടന/വിനോദ സഞ്ചാരത്തിന് റോപ് വേ പ്രോത്സാഹിപ്പിക്കുന്നതും സഹായിക്കും. ദേശീയ പാതയിലെ തിരക്കു കുറക്കാന്‍ നിലവിലുള്ള വീതി വര്‍ധിപ്പിക്കാതെ, വീണ്ടും ഭൂമി ഏറ്റെടുക്കാതെ തന്നെ ട്രാഫിക് ജാം കുറക്കാനാകും. കാര്‍ബണ്‍ ഉത്സര്‍ജനം കുറക്കാന്‍ നിര്‍മ്മാണങ്ങളും മേ•-വല്കരണവും പ്രകൃതി സൗഹൃദമാകണം.
റോഡ് വീതികൂട്ടുക മാത്രമല്ല പരിഹാരം. വാഹനപ്പെരുപ്പമാണ് ഒരു കാരണം. 2020 ല്‍ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 14.184 ദശലക്ഷമായിരുന്നു. അതായത് മൂന്നിലൊരാള്‍ക്ക് മോട്ടോര്‍ വാഹനമുണ്ടെന്നാണ് കണക്ക്. 2023 ഫെബ്രുവരി 12 ലെ മാതൃഭൂമി റിപ്പോര്‍ട്ടനുസരിച്ച് ഇടത്തരം കുടുംബങ്ങള്‍ക്ക് 2018-19 ല്‍ 27 ലക്ഷം കാറുകളുണ്ടായിരുന്ന സ്ഥാനത്ത് കോവിഡ് കഴിഞ്ഞപ്പോഴേക്കും അത് 32.5 ലക്ഷമായി. ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് 93 ശതമാനം വര്‍ധനയാണ്. 2013 ലെ 80,48,673 വാഹനങ്ങളുടെ സ്ഥാനത്ത് 2022 ല്‍ 1,55,65,149 ആയി ഉയര്‍ന്നു. നിര്‍മ്മാണം/ഷോറൂം/പാര്‍ക്കിംഗ് എന്നിവക്കായി സ്ഥലങ്ങള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതിലേക്ക് വണ്ടികളുടെ വൈപുല്യം നയിക്കും. ലംബമാനമായ (vertical) പാര്‍ക്കിംഗ്, അനാവശ്യമായ ഇന്ധന വാഹന ഉപയോഗം കുറക്കല്‍, സോളാര്‍ വാഹനങ്ങള്‍, പാരസ്പര്യം പ്രോത്സാഹിപ്പിച്ച് ഒരുമിച്ച് യാത്രചെയ്യല്‍, അനിവാര്യമല്ലാത്ത ഘട്ടത്തില്‍ മാത്രം പുതിയ ഇന്ധന/ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങല്‍ തുടങ്ങിയവ പരിഗണിക്കാം. ജനങ്ങള്‍ എങ്ങനെ തീവണ്ടിയും പൊതുവാഹനങ്ങളും ഉപയോഗിക്കുന്നുവെന്നറിയാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കണ്ണോടിക്കുക. അപ്പോള്‍ പൊതുഗതാഗതം കൂടുതല്‍ ഫലപ്രദവും കാലോചിതമായി ഉപഭോക്തൃ സൗഹൃദവു(customer friendly) മാക്കേണ്ടതുണ്ടെന്ന് നമുക്ക് ബോധ്യമാകും.
കത്തുന്ന കാടും കടലും.
38 ഡിഗ്രി സെല്‍ഷ്യസോടെ കൊടുംചൂടില്‍ പാലക്കാട് രാജ്യത്ത് മുന്നിലെത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ശനിയാഴ്ച(2025 ഫെബ്രുവരി 15)യിലെ ഔദ്യോഗിക രേഖ പ്രകാരമാണിത്. മുണ്ടൂര്‍ ഐ.ആര്.ടി.സി. സീനിയര്‍ സയന്റിസ്റ്റും എനര്‍ജി ഡിവിഷന് മേധാവിയുമായ ഡോ. എം.എസ്. ശ്രീജിത്തിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ജില്ലയിലെ പ്രവണത ഇതാണ്. 2024 ലോകത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം ചൂട് 37.5 ഡിഗ്രിയിലെത്തിയിരുന്നു. മാര്‍ച്ച് മധ്യത്തോടെ 41 ഡിഗ്രിയോ അതിനുമുകളിലോ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. 2016ല്‍ സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. (സംസ്ഥാന വരള്‍ച്ച മോണിറ്ററിംഗ് സെല്ലിന്റെ (SEDC) ശുപാര്‍ശയില്‍ KSDMA 28.10.2016ന്) ചൂടുകൂടുമ്പോള്‍ വായു മുകളിലേക്കുയര്‍ന്ന് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ചുഴലിക്കും കൊടുങ്കാറ്റിനും അടിസ്ഥാനം. പല അണുബോംബുകള്‍ പൊട്ടുന്നത്ര ഊര്‍ജ്ജമാണ് ചുഴലിയിലൂടെ മിന്നലായും കാറ്റായും മഴയായും ബഹിര്‍ഗമിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായികൊണ്ടിരിക്കുന്ന സൈക്ലോണിന് താപവര്ധനമൂലം അറബിക്കടലും ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നു. അവിരാമമായ വര്‍ഷപാതത്തിനും നാശനഷ്ടങ്ങള്‍ക്കും ഇതാണ് നിദാനം. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത ആഘാതങ്ങള്‍ സൃഷ്ടിച്ച് ഓഖി ചുഴലി ആഞ്ഞടിച്ചത് 2017 നവംബര്‍ അവസാനം. നമ്മുടെ നഷ്ടം 1800 കോടി. ഏകദേശം 18 ചുഴലിക്കാറ്റുകളാണ് 1908-2000 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലൂടെ കടന്നുപോയത്.
വനംവകുപ്പിന്റെ രേഖകളനുസരിച്ച് രണ്ടുവര്‍ഷം മുന്‍പത്തെ സീസണില്‍ 457 കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറെ ശ്രമഫലമായി 2023 ഡിസംബര്‍ ഒന്നുമുതല്‍ 2024 മെയ് 31 വരെ അത് 374 ആക്കി കുറക്കാനായി എന്നത് പ്രശംസനീയം. അത്യുഷ്ണത്തിന്റെ സമയത്തും വീട്ടിലും നാട്ടിലും കാട്ടിലും ആളുകള്‍ കത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ലളിതമാണ് പരിഹാരം. ഇത് ലഘൂകരിക്കാന്‍, ഭൗമതാപം നിയന്ത്രിക്കാന്‍ നടപടികള്‍ വേണം. അതിനുള്ള രാജ്യാന്തര ഉടമ്പടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് പി•ാറിയത് ആശങ്കയുണര്‍ത്തുന്നു. വീടുകള്‍ മുതല്‍ ലോക രാഷ്ട്രങ്ങള്‍ വരെയും, വ്യവസായം, കൃഷി, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിലെല്ലാം പച്ചപ്പിന്റെ തൂവല്സ്പര്ശമുണ്ടാകട്ടെ.
ശതകോടീശ്വരോടൊപ്പം ഇന്ത്യയിലും ദരിദ്രര്‍ പെരുകുകയാണ്. ഡല്‍ഹിയുടെ പാഠം: സമരമല്ല ഭരണം എന്ന ലേഖനത്തില്‍ ഡെല്‍ഹിയില്‍ 67.16 ശതമാനം ഇടത്തരക്കാരുണ്ടെന്ന് മനോജ് മേനോന് പറയുന്നു. (മാതൃഭൂമി 6.2.2025) സംസ്ഥാനത്തിന്റെ സ്ഥിതി നമുക്കറിയാം. ബൃഹദ് പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് അനിവാര്യം. വന്‍ പ്രോജക്റ്റുകള്‍ക്ക് മുന്‍പും പിന്‍പുമുള്ള പഠനങ്ങള്‍, നേട്ട-കോട്ട അപഗ്രഥനം എന്നിവ ഭാവി പരിപാടികള്‍ മെച്ചപ്പെടുത്താന്‍ വളരെ ഉപകാരപ്രദമാകും. കേരളത്തില്‍ എന്‍.എച്ച്. 66 ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 91 കോടി രൂപ വേണമെന്നാണ് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടുന്നത്. അവനിയിലെ ആഘാതങ്ങള്‍ മാത്രമല്ല പതിത വിഭാഗങ്ങള്‍ക്കുണ്ടാകുന്ന കോട്ടങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതില്ലേ? പഞ്ചായത്ത് രാജിന്റെ അടിയാധാരം സാമൂഹിക നീതിയിലധിഷ്ഠിത സാമ്പത്തിക വികസനമാണ്. ഉള്ചേര്പ്പിന്റെ (Inclusive Policy) നയത്തില്‍ സംസ്ഥാനം അഗ്രിമസ്ഥാനത്തുള്ളതിനാല് പ്രാദേശിക സര്‍ക്കാരുകളും എല്ലാവരേയും ഹൃത്തോടുചേര്ക്കുന്ന വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കാം.
മന്നിടം കാക്കാന്‍ മറക്കല്ലെ മന്നവന്‍
പരിസ്ഥിതിയെ ആരോഗ്യരക്ഷകമായി സംരക്ഷിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. ജൈവ വൈവിധ്യ പരിപാലന സമിതി (BMS), പുതിയതായി രൂപീകരിച്ച കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണം, ജൈവവൈവിധ്യം എന്ന വര്‍ക്കിംഗ് ഗ്രൂപ്പ്, ലോക്കല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് (LAPCC), ഹരിത പഞ്ചായത്ത്, ലൈസന്‍സിംഗ്, പെര്‍മിറ്റ് നിയമങ്ങള്‍, ഭേദഗതി ചെയ്യപ്പെട്ട മാലിന്യ സംസ്കരണ നിയമങ്ങള്‍ എല്ലാം അതിന് സഹായകമാണ്.. കൂടാതെ ഗ്രാമസഭ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളിലും, ഭരണഘടനയുടെ 51 അ പ്രകാരം ജനങ്ങളുടെ മൗലിക കടമകളിലും പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയാണ്. അതുകൊണ്ട് അനുപേക്ഷണീയമാണ്. ലംഘനങ്ങള്‍ തടയുന്നതോടൊപ്പം തന്നെ അവബോധ സൃഷ്ടിയും. ഉപരിതലത്തിലെ ധന്യതകളേ നാം പരിഗണിക്കുന്നുള്ളൂ. മണ്ണിലേയും അതിനടിയിലേയും സൂക്ഷ്മ ജീവികളുടെയും പ്രതല വൈവിധ്യവും വലിയ മുതല്‍ക്കൂട്ടാണ്. അതാണ് സ്ഥാനത്തും അസ്ഥാനത്തുമുള്ള ലാന്റ് സ്കേപ്പിംഗ് തുടങ്ങിയ ദുര്വൃത്തികളിലൂടെ എന്നന്നേക്കുമായി നഷ്ടീഭൂതമാകുന്നത്. ചൂടേറിയാല്‍ എട്ടോളം സൂക്ഷ്മജീവികള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് സൂചന. ഭരണഘടനയിലെ 11-ാം പട്ടികയില്‍ രണ്ടാമത്തേത് ഭൂവികസനം, ഭൂപരിഷ്കരണം നടപ്പിലാക്കല്‍, ഭൂമിയുടെ ഏകീകരണവും സംരക്ഷണവും 29-ാമത്തേത് സാമൂഹികസ്വത്തുക്കളുടെ പരിരക്ഷയുമാണ്.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്ത ജിയോഗാര്ഡിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ചെമ്പ്രമലക്കു സമീപമുള്ള അത്തിമലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിച്ചതുവഴി 30,000 പേരുടെ ജീവനാണ് രക്ഷിക്കാനായത്. മണ്ണിലെ ഊര്പ്പനിലയും ചെരിവുകളുടെ സുസ്ഥിരതയുമടക്കം അപഗ്രഥിക്കുകയും ചെയ്തു. വെള്ളം തടസ്സമില്ലാതെ ഒഴുകാനുള്ള ചാലുകള്‍ ഉണ്ടാക്കിയാണ് അപകടം ഒഴിവാക്കിയത്7. നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, നാനോ ടെക്നോളജി തുടങ്ങിയ അത്യന്താധുനിക സാങ്കേതികത പ്രയോജനപ്പെടുത്താനാകും. കെ. ഡിസ്കിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ഒരു തദ്ദേശഭരണം ഒരു ആശയം, (OLOI) വൈഗയോടനുബന്ധിച്ച് വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ എന്നിവയില്‍ പല സമസ്യകളും പരിഹൃതമാക്കാനുള്ള ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. അത്തരത്തിലുള്ള വേദികള്‍ ഇനിയും സംവാദങ്ങള്‍ക്ക് തുറവിയാകട്ടെ. സംസ്ഥാനത്തിന്റെ സംയോജിത ദുരന്തനിവാരണ സംവിധാനമായ കവച് അനുമോദനാര്‍ഹമാണ്.
റഫറന്‍സ്
- നവകേരളത്തിനായി ഗ്രാമപഞ്ചായത്തുകള്‍ – പൊതുഭരണം – കില, ഡിസംബര്‍ 2020
- കാര്‍ഷിക ജൈവവൈവിധ്യ പാഠശാല, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021
- തദ്ദേശ സ്വയംഭരണ സ്ഥാപനദുരന്ത നിവാരണ പദ്ധതി, ഗകഘഅ & കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഡിസംബര്‍ 2019
- ജില്ലാപദ്ധതി, ജില്ല ആസൂത്രണ സമിതി, തൃശൂര്‍ 2017
- നഗരവല്‍ക്കരണവും കാലാവസ്ഥ വ്യതിയാനവും കത്തിച്ച കാലിഫോര്‍ണിയ കേരളീയം വെബ് മാഗസിന് 14.1.2025
- ഒരേ ഭൂമി ഒരേ ജീവന് മാസിക ജനുവരി 2025
- മാതൃഭൂമി പത്രം 24.1.2025 (ഭാവി വാര്‍ത്ത)
- വി.കെ. ശ്രീധരന്, വ്യതിചലിക്കപ്പെട്ട കാലാവസ്ഥയും വേനലിന്റെ വേപഥുവും – വിജ്ഞാന കൈരളി, ജൂണ്‍ 2024
- https:times of india.indiantimes.com/city. Published in National Research by Sreevalsa Kolathayar, Dept of civil engineering, Pruthviraj U., Dept of water resource and ocean engineering and research scholars Priyajit Kundu and Varun Menon.
sreedharannallur64@gmail.com, 9497073324




