കാൻസറിന്റെ രണ്ടാം വരവിന് കാരണം കണ്ടെത്തി; ചരിത്രപരമായ നേട്ടവുമായി ആർ.ജി.സി.ബിയിലെ മലയാളി ഗവേഷകർ

​തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് ശേഷവും രോഗം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന നിർണായക ചോദ്യത്തിന് ഉത്തരവുമായി ആരോഗ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ബ്രിക് – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (RGCB) ഗവേഷകർ. ഡോ. ടെസി തോമസ് മാളിയേക്കൽ, രേഷ്മ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോകത്തിലാദ്യമായി ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
​കണ്ടെത്തലിന്റെ പ്രധാന വിവരങ്ങൾ:
​ ചികിത്സയിലൂടെ കാൻസർ കോശങ്ങൾ പൂർണമായി നശിക്കുന്നില്ലെന്നും, അവ നിർജ്ജീവാവസ്ഥയിലേക്ക് മാറുക മാത്രമാണ് ചെയ്യുന്നതെന്നും ഗവേഷകർ കണ്ടെത്തി.
​ മനുഷ്യകോശങ്ങൾക്ക് പുറത്തുള്ള ചില പ്രോട്ടീൻ ആവരണങ്ങൾ ഈ നിർജ്ജീവ കോശങ്ങളെ പിന്നീട് വീണ്ടും സജീവമാക്കുന്നു.

ഇത്തരത്തിൽ വീണ്ടും സജീവമാകുന്ന കാൻസർ കോശങ്ങൾ പഴയതിനേക്കാൾ പതിൻമടങ്ങ് ശക്തിയാർജ്ജിച്ച് പടരുന്നു. ആദ്യഘട്ടത്തിൽ നൽകിയ മരുന്നുകളെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും.

​പ്രോട്ടീൻ ആവരണങ്ങൾക്ക് നിർജ്ജീവ കാൻസർ കോശങ്ങളുമായി ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയാൽ കാൻസറിന്റെ രണ്ടാം വരവിനെ തടയാനാകുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. മരുന്നുകളിലൂടെ ഈ പ്രോട്ടീൻ ബന്ധം തടയാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. ഇതിനായുള്ള പുതിയ മരുന്ന് വികസിപ്പിച്ച് പൂർണമായി പരീക്ഷിച്ച് വിജയിപ്പിക്കാനുള്ള അടുത്ത ഘട്ട പരിശ്രമങ്ങളിലാണ് ഗവേഷക സംഘമിപ്പോൾ.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *