പാവറട്ടി: നബിദിനവും തിരുവോണവും മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി ആഘോഷിച്ച് 85 എസ്.എസ്.എൽ.സി ബാച്ച് മേറ്റ്സ്. ഓഗസ്റ്റ് 25ന് നടക്കുന്ന നബിദിന റാലിയിൽ പങ്കെടുക്കുന്നവർക്ക് മധുരപലഹാരം വിതരണം ചെയ്യുന്ന സംഘം, ഓഗസ്റ്റ് 26ന് തിരുവോണാഘോഷത്തിന്റെ ഭാഗമായി പായസവിതരണവും സംഘടിപ്പിക്കും.
പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ പരിപാടി ഉദ്ഘാടനം ചെയ്യും. 85 എസ്.എസ്.എൽ.സി ബാച്ച് മേറ്റ്സ് പ്രസിഡന്റ് പോളി ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.
തദ്ദേശ ഭരണ ജനപ്രതിനിധികളായ വി. ജെ. വർഗീസ്, സുമയ്യ തറയിൽ, ധന്യ സിബിൽ എന്നിവർ ആശംസകൾ നേരും.
മതസൗഹാർദ്ദവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്ന വേറിട്ട ആഘോഷമാവുകയാണ് 85 എസ്.എസ്.എൽ.സി ബാച്ച് മേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ.
ന്യൂസ് ഡെസ്ക്
കേരളടൈംസ്.




