കേരളത്തിന്റെ ‘ജലമരം’ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നുമൈക്രോ ആൽഗ സാങ്കേതികവിദ്യയിൽ പുതിയ ചുവടുവെപ്പ്; തൃശ്ശൂരിന്റെ അഭിമാനമായി വി.കെ. ലതീഷ്

കൊച്ചി: സെപ്റ്റംബർ 16-ന് ആചരിക്കുന്ന ലോക ഓസോൺ സംരക്ഷണ ദിനത്തോടനുബന്ധിച്ച്, കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (KUFOS) സ്ഥാപിച്ചിരിക്കുന്ന ‘ലിക്വിഡ് ട്രീ’ (Liquid Tree) അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.
മൈക്രോ ആൽഗകളെ ഉപയോഗപ്പെടുത്തി വായു ശുദ്ധീകരിക്കുന്നതിനും ഓക്സിജൻ ഉൽപാദനത്തിനും സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ലിക്വിഡ് ട്രീ. പരമ്പരാഗത വൃക്ഷങ്ങൾക്ക് പകരക്കാരനെന്നതിലുപരി, നഗരപ്രദേശങ്ങളിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
തൃശ്ശൂർ പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോ കാർബൺ സൊല്യൂഷൻസ് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. തൃശ്ശൂരിന്റെ അഭിമാനമായ വി.കെ. ലതീഷിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾക്ക് ആഗോളതലത്തിൽ കൂടുതൽ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ വികസിപ്പിച്ചെടുത്ത ലിക്വിഡ് ട്രീ ശ്രദ്ധ നേടുന്നത് സംസ്ഥാനത്തിന്റെ സാങ്കേതിക മികവിനും പരിസ്ഥിതി സൗഹൃദ ആശയങ്ങൾക്കുമുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രദ്ധയും അംഗീകാരങ്ങളും നേടിക്കൊണ്ടിരിക്കുന്ന വി.കെ. ലതീഷ്, തൃശ്ശൂരിനും കേരളത്തിനും അഭിമാനമായി മാറുകയാണ്.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *