പി.കെ. സുനിൽകുമാറിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു – ചികിത്സാ സഹായ സമിതി രൂപീകരിച്ചു.

ചാലക്കുടി: മേലൂർ പൂലാനി പണിക്കശ്ശേരി വീട്ടിൽ പി.കെ. സുനിൽകുമാർ (46) ന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നാടിന്റെ സഹായം തേടുന്നു. ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ് സുനിൽകുമാർ.
ഡോക്ടർമാർ അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ (LIVER TRANSPLANTATION) നിർദ്ദേശിച്ചിരിക്കുകയാണ്. സ്വന്തം സഹോദരിയാണ് കരൾ ദാനം ചെയ്യാൻ തയ്യാറായിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 30 ലക്ഷം രൂപ (₹30,00,000) ആണ് വേണ്ടത്. സാധാരണ ചുമട്ടുതൊഴിലാളിയായ സുനിൽകുമാറിനും കുടുംബത്തിനും ഈ തുക താങ്ങാനാവുന്നതല്ല. രോഗിയായ അച്ഛനും, ഭാര്യയും, 9-ൽ പഠിക്കുന്ന മകൾക്കും ഏക ആശ്രയം സുനിൽകുമാറാണ്ഈ സാഹചര്യത്തിലാണ് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പോളി പുളിക്കൻ ചെയർമാനായും, ശ്രീമതി സിന്ധുഉണ്ണികൃഷ്ണൻ കൺവീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ചത്. സുമനസ്സുകളുടെ കാരുണ്യമാണ് ഇനി പ്രതീക്ഷ. എല്ലാവരും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

GPay / PhonePe: 7306208702

Bank Account:
Account Name: MANASA (wife of sunilkumar)
Account Number: 20740100085775
Bank: FEDERAL BANK, MELOOR BRANCH
IFSC: FDRL0002074

ബന്ധപ്പെടേണ്ട നമ്പറുകൾ:
ചികിത്സാ സഹായ സമിതി ചെയർമാൻ – മേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പോളി പുളിക്കൻ – 9048241365
കൺവീനർ – ശ്രീമതി സിന്ധു ഉണ്ണികൃഷ്ണൻ – 9747439180

Leave a Reply

Your email address will not be published. Required fields are marked *