ആയുർവേദ ദിനാചരണത്തിന് തുടക്കം; സി.കെ.എം.എൻ.എസ്.എസ് സ്കൂളിൽ നേത്രപരിശോധനാ ക്യാമ്പ്

ചാലക്കുടി: ഒരു മാസം നീണ്ടുനിൽക്കുന്ന ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളും ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യബോധവൽക്കരണ പരിപാടികൾക്കും നേത്രപരിശോധനാ ക്യാമ്പിനും തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി എൻ. വി. പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനം, നേത്രസംരക്ഷണം, ആയുർവേദത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അവബോധം നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന നേത്രപരിശോധനാ ക്യാമ്പിൽ ചെയർപേഴ്സൺ ആലീസ് ഷിബുവും കൗൺസിലർ കെ. ബി. ഉണ്ണികൃഷ്ണനും പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകതയും ആയുർവേദ ചികിത്സാരീതികളുടെ പ്രസക്തിയും പരിചയപ്പെടുത്തുന്ന വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും സംഘടിപ്പിക്കും.
ന്യൂസ് ഡെസ്‌ക്
കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *