തൂഫാൻ ദി നാർക്കോ ഹണ്ട് ഇനി ഗ്രാമങ്ങളിലേക്ക്തൂഫാൻ തദ്ദേശത്തിന് കൊടിഉയർന്നു.

ലഹരിക്കെതിരെ പോരാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച തൂഫാൻ ദി നാർക്കോ ഹണ്ടിൻെറ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശം 2.0 എന്ന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഇനി ഗ്രാമങ്ങളിലേക്ക് വ്യാപിക്കും. തൃശൂർ സിറ്റി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിപുലമായ ചടങ്ങുകളിൽ ജനപ്രതിനിധികളടക്കം നിരവധിപേരാണ് ബാഡ്ജ് ധരിച്ച് തൂഫാൻ വോരിയറായത്. പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിദ്യാർത്ഥികളും കുടുംബ ശ്രീ, ആശ വർക്കേഴ്സ് എന്നീ പ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് തൂഫാൻ വാരിയറായി. ചടങ്ങുകളിൽ ബോധവത്കരണ ക്ളാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു.

തൃശൂർ കോർപ്പറേഷനിലെ പരിപാടികൾക്ക് 28.9.2026 തിയ്യതി കാലത്ത് 11 മണിയോടെ തുടക്കം കുറിച്ചു. ജനപ്രതിനിധികൾക്കുപുറമേ കുടുംബശ്രീ ആശാ പ്രവർത്തകർ എന്നിവയുടെ പ്രതിനിധികൾക്കും തൂഫാൻ വാരിയർ ബാഡ്ജ് നൽകി തൂഫാൻ വാരിയറായി പ്രഖ്യാപിച്ചു.

മേയർ ഡോ. നിജി ജസ്റ്റിൻ തൂഫാൻ പതാകഉയർത്തി. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ് സ്വാഗതവും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി.ആർ രാജേഷ്, അസിസ്റ്റൻറ് കമ്മീഷണർ (സ്പെഷ്യൽ ബ്രാഞ്ച്) ബിജോയ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ ജനപ്രതിനിധികളടക്കുമുള്ള മറ്റു കോർപ്പറേഷൻ ജീവനക്കാർക്ക് മേയർ തൂഫാൻ ബാഡ്ജ് നൽകി തൂഫാൻ വോരിയറായി പ്രഖ്യാപിച്ചു. തുടർന്ന് മേയർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ രാജേഷ് രചന നിർവ്വഹിച്ച് ആലപ്പുഴ (ഡി സി ആർ ബി) അസിസ്റ്റൻറ് കമ്മീഷണർ അനന്തലാൽ സംവിധാനം നിർവ്വഹിച്ച തൂഫാൻ ബോധവത്ക്കരണ ആൽബം പ്രദർശനവും നടന്നു. നാർകോട്ടിക് സെൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സനീഷ്ബാബു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ്സ് നടത്തി.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *