ഗാന്ധിജയന്തിയിൽ ശുചീകരണ പ്രവർത്തനവുമായി വൈസ്മെൻ ക്ലബ്

ചാലക്കുടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈസ്മെൻ ഇന്റർനാഷണൽ ചാലക്കുടി മെയിൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെന്റ് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു.
ഗാന്ധിജിയുടെ ശുചിത്വ സന്ദേശം സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് അംഗങ്ങളും ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ആശുപത്രി പരിസരത്തെ മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുകയായിരുന്നു പ്രധാന പ്രവർത്തനം.
ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫ സന്തോഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് കൗൺസിലർ ലിജി ജോജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ജോഷി പുത്തരിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ആളൂക്കാരൻ, ട്രഷറർ ബൈജു ജോർജ്, ഡോ. സ്മിത തോമസ്, ഹൈമ ഹരി, കമലാക്ഷി എന്നിവർ പങ്കെടുത്തു.
കലാഭവൻ ജയൻ, രതീഷ് നളൻ, മീനോജ്, ഡാനി ഫ്രാൻസിസ്, മെൻഡസ് കണ്ണൂക്കാടൻ, ബെന്നി പൗലോസ്, ജോസ് മാളക്കാരൻ, സുരേഷ് പവിത്രം തുടങ്ങിയ ക്ലബ് അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഗാന്ധിജയന്തി ദിനത്തെ കേവലം അനുസ്മരണമായി ഒതുക്കാതെ ശുചിത്വവും സാമൂഹിക ഉത്തരവാദിത്വവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ വൈസ്മെൻ ക്ലബ് മുന്നോട്ടുവച്ചത്.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *