വിഴിഞ്ഞം തുറമുഖ നിക്ഷേപം: മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം :​പത്രവാർത്തയിലൂടെയാണ് ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതുസംബന്ധിച്ച് അദാനി പോർട്ട് സർക്കാരിന് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
​ഉടമസ്ഥാവകാശ മാറ്റവും വ്യവസ്ഥകളും
​കൺസെഷൻ എഗ്രിമെന്റ് (ക്ലോസ് 5.3) പ്രകാരം, അതോറിറ്റിയായ കേരള സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി പോർട്ടിന് ഉടമസ്ഥാവകാശ മാറ്റം (Change in Ownership) വരുത്താനാകില്ല.
​കമ്പനീസ് ആക്ട് പ്രകാരം 75%-ൽ കൂടുതൽ ഓഹരി കൈമാറിയാലേ ഓണർഷിപ്പ് ചേഞ്ച് വരൂ എങ്കിലും, ഈ കരാർ പ്രകാരം 25%-ഓ അതിൽ കൂടുതലോ ഓഹരി കൈമാറിയാൽ അത് ഉടമസ്ഥാവകാശ മാറ്റമായി കണക്കാക്കും. വിഷയം സർക്കാരിന്റെ മുന്നിൽ വരുമ്പോൾ കൃത്യമായി പരിശോധിക്കും.

​പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ പരിശോധിച്ച ശേഷമേ അംഗീകാരം നൽകൂ:
​ദേശീയ സുരക്ഷ: വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ അനുമതി ഉറപ്പാക്കും.

​പൊതുജന താല്പര്യം (Common User Facility): തുറമുഖം ഒരു കമ്പനിയുടെയും കുത്തകയാകാൻ പാടില്ല. എല്ലാ ഉപയോക്താക്കൾക്കും വിവേചനരഹിതമായി ഉപയോഗിക്കാനാകുന്ന പൊതു സൗകര്യമായി ഇത് നിലനിൽക്കണം.

ആരോഗ്യകരമായ മത്സരം (Fair Competition): സുതാര്യവും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഉറപ്പാക്കും.

​നിക്ഷേപ പ്രോത്സാഹനം (Investment Promotion): മറ്റ് കമ്പനികൾക്ക് കൂടി നിക്ഷേപം നടത്താനുള്ള അന്തരീക്ഷം ഒരുക്കും.

ദീർഘവീക്ഷണത്തോടെയുള്ള വികസനം: പോർട്ടിന് പുറത്തുള്ള വികസന പ്രവർത്തനങ്ങളും സംസ്ഥാനത്തിന്റെ വരുമാന താല്പര്യങ്ങളും സംരക്ഷിക്കും.

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ ഇവർ തുറമുഖം ഏതെല്ലാം രീതിയിലാണ് ഉപയോഗിക്കാൻ പോകുന്നത് എന്ന് സർക്കാർ ഗൗരവമായി പരിശോധിക്കും. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇതിന് അനുമതി നൽകൂ. എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *