മണ്ണാർക്കാട് : വീട്ടിൽ നട്ടുവളർത്തിയ ചന്ദനമരം വനംവകുപ്പ് ഏറ്റെടുത്തിട്ടും ഒരു വർഷമായി തുക ലഭിച്ചില്ലെന്ന കർഷകന്റെ പരാതിയിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അട്ടപ്പാടി സ്വദേശിയായ കർഷകൻ ബെന്നി ലൂക്കയുടെ പരാതിയിലാണ് ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.എ. സതീഷിനെ വനംവകുപ്പ് സസ്‌പെൻഡ് ചെയ്തത്. മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെത്തി കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വകുപ്പിന്റെ അടിയന്തര നടപടി.അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക തന്റെ പറമ്പിൽ വളർത്തിയ ചന്ദനമരം വനംവകുപ്പ് അധികൃതർ മുറിച്ചുമാറ്റി ഏറ്റെടുത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണം നൽകിയിരുന്നില്ല. ചന്ദനമരം വനംവകുപ്പ് ഏറ്റെടുത്താൽ അതിന്റെ മൂല്യത്തിന്റെ 50 ശതമാനം തുക മുൻകൂറായി കർഷകന് നൽകണമെന്നാണ് നിയമം. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ദുരിതത്തിലായ കർഷകൻ മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെത്തി ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.സംഭവം വൻ വാർത്തയായതോടെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും, വീഴ്ച വരുത്തിയ ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.എ. സതീഷിനെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.
Related Posts

ബീച്ചിൽ നടക്കാനിറങ്ങിയ ആളുടെ നാലര പവൻ മാല കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
വാടാനപ്പള്ളി: ബീച്ചിൽ നടക്കാനിറങ്ങിയ ആളെ ആക്രമിച്ച് നാലര പവന്റെ സ്വർണ്ണമാലയും ഏലസ്സും കവർന്ന കേസിൽ മൂന്ന് പേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി…

എസ്.സി- എസ്. ടിഅവകാശ സംരക്ഷണ സംഗമം പറവൂരിൽ.
നോർത്ത് പറവൂർ: എസ്.സി – എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി ( APPS) യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ന് പറവൂർ ടൗൺ ഹാളിൽ വച്ച്…

അവയവദാനത്തിലൂടെ പുതുജീവൻ; അശ്വന്ത് ആശുപത്രി വിട്ടു.
എറണാകുളം : മസ്തിഷ്ക മരണം സംഭവിച്ച ജുവിൻ രാജുവിന്റെ ഹൃദയവുമായി അശ്വന്ത് ആശുപത്രി വിട്ടു. ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയായ മുപ്പത്തിമൂന്നാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ്…

