മതിലകം : ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ലഹരിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്തുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എസ്.പി.സി. ഉൾപ്പെടെയുള്ള വിവിധ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെയും എസ്.പി.ജി., ജെ.ആർ.സി., വിമുക്തി, ലിറ്റിൽ ഗൈഡ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മതിലകം പോലീസ് സ്റ്റേഷൻ എസ്.ഐ. അജിത്…

