മാർ ഗ്രിഗറി കരോട്ടമ്പ്രേൽ കാലം ചെയ്തു

​കൊച്ചി: സീറോ മലബാർ സഭയുടെ രാജ്‌കോട്ട് രൂപത മുൻ ബിഷപ്പും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലം ചെയ്തു. സി.എം.ഐ (CMI) സന്യാസ സമൂഹാംഗമായ അദ്ദേഹത്തിന്റെ അന്ത്യം സി.എം.ഐ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു.​ഭൗതികശരീരം ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:00-മണിക്ക് രാജ്‌കോട്ട് സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.​മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ വിയോഗം രാജ്കോട്ട് രൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും തീരാനഷ്ടമാണെന്ന് രാജ്കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരേതനായ ബിഷപ്പിനെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *