ഇന്‍ലാന്റ് എന്യുമറേറ്റര്‍ നിയമനം

തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളിലെ സര്‍വ്വേ നടത്തുന്നതിലേയ്ക്കായി പ്രതിമാസം 25,000 രൂപ ശമ്പള നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇന്‍ലാന്റ് എന്യുമറേറ്ററെ നിയമിക്കുന്നു. അപേക്ഷകര്‍ 21 വയസ്സിനും 36 വയസ്സിനും മദ്ധ്യേ പ്രായമുളളവരും ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബുരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് പത്തിന് രാവിലെ 11.30 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നീ രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2441132.

Leave a Reply

Your email address will not be published. Required fields are marked *