തിരുവനന്തപുരം : തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ, മഴക്കാലത്തിന് മുൻപായി നീക്കം ചെയ്യാൻ KMML (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2009-ലെ വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് ഉത്തരവ് പ്രകാരമാണ് ഈ നടപടി. പൊഴിമുഖത്ത് നിന്ന് നീക്കുന്ന മണലിൽ നിന്ന് ധാതുക്കൾ വേർതിരിച്ച ശേഷം ബാക്കി വരുന്ന മണൽ, ചെല്ലാനം കടൽത്തീരത്തെ കടൽഭിത്തി നിർമാണത്തിന് (ജിയോ ട്യൂബുകളിൽ നിറയ്ക്കാൻ) ഉപയോഗിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.ലഭിച്ച റോയൽറ്റിധാതുമണൽ പ്രോസസ് ചെയ്ത് വിൽക്കുന്നതിന്റെ ഭാഗമായി വകുപ്പിന് മുൻകൂറായി വലിയ തുക റോയൽറ്റി ലഭിച്ചിട്ടുണ്ട്.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML 8.70 കോടിയോളം രൂപയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE (ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്) 4.71 കോടി രൂപയും റോയൽറ്റിയായി അടച്ചിട്ടുണ്ട്. കരിമണൽ നീക്കവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന മണൽ നീക്കത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് സർക്കാർ അന്വേഷിക്കും. കരിമണൽ ഖനനത്തെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ‘മൈനിങ് ഓഡിറ്റിങ്’ നടത്തും. കരിമണൽ എവിടെ നിന്നൊക്കെ ശേഖരിക്കാം, ഇത് അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എന്തെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്നിവ ഈ സമിതി വിലയിരുത്തും.




