ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ ഉജ്ജ്വല സ്മരണയ്ക്കായി രൂപത ആരംഭിച്ച ‘ഹൃദയ പാലിയേറ്റീവ് കെയർ ആൻഡ് ഹോസ്പിസി’ന്റെ ഒൻപതാം വാർഷിക സമ്മേളനം ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-ആരോഗ്യ സാഹചര്യങ്ങളിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ആവശ്യകതയും പ്രസക്തിയും നാൾക്കുനാൾ ഏറിവരികയാണെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഓർമ്മിപ്പിച്ചു. വേദനിക്കുന്നവർക്കും ആലംബഹീനർക്കും കാരുണ്യത്തിന്റെ തണലേകാൻ ഹൃദയ പാലിയേറ്റീവ് കെയറിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ സ്വാഗതവും ഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷാജു ചിറയത്ത് നന്ദിയും രേഖപ്പെടുത്തി. ഫാ. റിന്റോ തെക്കിനേത്ത് വാർഷിക റിപ്പോർട്ടും, സെബി പറനിലം ഹോസ്പിസ് റിപ്പോർട്ടും, സാജു പുത്തിരിക്കൽ ധനകാര്യ റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
ഹൃദയ പാലിയേറ്റീവ് കെയറിന്റെ കീഴിൽ മികച്ച സേവനം കാഴ്ചവെക്കുന്ന ഇരിങ്ങാലക്കുട നോർത്ത്, സൗത്ത്, കൊടകര, ചാലക്കുടി, മാള, വെള്ളിക്കുളങ്ങര എന്നീ വിവിധ ശാഖകളിലെ പ്രവർത്തന റിപ്പോർട്ടുകൾ അതത് സ്റ്റാഫ് അംഗങ്ങൾ യോഗത്തിൽ സമർപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച്, എടത്തിരുത്തി താടിക്കാരൻ കുടുംബം കാരുണ്യത്തിനായി പ്രവർത്തനങ്ങൾക്കായി സൗജന്യമായി നൽകിയ ഭൂമിയുടെ ഔദ്യോഗിക കൈമാറ്റ കർമവും ചടങ്ങിൽ വെച്ച് നടന്നു.
ഫാ. ജോസഫ് മാളിയേക്കൽ, ജോർജ്ജ് പാലത്തിങ്കൽ, സി.എം. പോൾ, ടോണി ചെറിയാടൻ, വിൽസൺ കൂനമാവ്, ഡേവിസ് കണ്ണംമ്പിള്ളി, ആനി ആന്റു, ലിജി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ് ഡെയിലി.




