സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയും വീണയ്‌ക്കെതിരെയുള്ള ഇഡി അന്വേഷണവും ചർച്ചയായേക്കും
​ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായി കേന്ദ്ര കമ്മിറ്റിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്.
​കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടായ നേതൃത്വത്തിനാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഈ നിലപാടിനോട് ചില പിബി അംഗങ്ങൾക്ക് വിയോജിപ്പുണ്ടെന്നാണ് സൂചന. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നു.
​ഇതിനുപുറമേ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി ചോദ്യം ചെയ്യുന്ന സാഹചര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്നലെത്തന്നെ ദില്ലിയിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *