വ്യവസായ പരിശീലന വകുപ്പിന് കീഴിലുള്ള ചാലക്കുടി ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. 20 ട്രേഡുകളിലായുള്ള ആകെ 832 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. താത്പര്യമുള്ളവർ ജൂലൈ ആറിന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. https://www.itiadmissions.kerala.gov.in/ എന്ന പോർട്ടൽ മുഖേനയോ https://det.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഐടിഐകളിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. പ്രൊസ്പെക്ടസും മാർഗ്ഗനിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0480 2701491.
Related Posts

തൃശൂർ കിഴക്കും പാട്ടുകര കനറാ ബാങ്കിനു സമീപം കണ്ണമ്പുഴ പരേതനായ കെ. വി. തോമസിന്റെ (ദീപിക മുൻ ബ്യൂറോ ചീഫ്) ഭാര്യ ആലീസ് (92) അന്തരിച്ചു.
സംസ്കാരം ഇന്ന് ചൊവ്വ (ഓഗസ്റ്റ് 6) ഉച്ചതിരിഞ്ഞ് 3.30ന് തൃശൂർ ലൂർദ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ. മക്കൾ: ജാൻസി വർഗീസ്, ലത ജോർജ്, പ്രവീൺ തോമസ്. മരുമക്കൾ:…

🐒 പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം: തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥി!
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽഒരു മധുര വാർത്ത! നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മൃഗശാലയിലേക്ക് ഒരു കുഞ്ഞൻ കരിങ്കുരങ്ങ് കൂടി എത്തിയിരിക്കുകയാണ്. മൃഗശാലയിലെ മുതിർന്ന…

ഗവ. ഐ.ടി.ഐ ചേർപ്പിൽ സർവേയർ ട്രേഡിലേക്ക് സ്പോട്ട് അഡ്മിഷൻ
ചേർപ്പ് ഗവ. ഐ.ടി.ഐയിൽ 2026-ലെ പ്രവേശനത്തിന്റെ ഭാഗമായി രണ്ടു വർഷ എൻ.സി.വി.ടി മെട്രിക് ട്രേഡായ സർവ്വേയർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, വനിതാ…

